കിളിമാനൂർ:ലയൺസ് ക്ലബ് കിളിമാനൂർ പോങ്ങനാടും പ്രിയദർശനി ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് കാരേറ്റും ബജാൻ സിംഗ് ഹോസ്പിറ്റൽ നാഗർകോവിലും ദേവി സ്‌കാൻസ് കാരേറ്റും സംയുക്തമായി സംഘടിപ്പിച്ച നേത്രപരിശോധനാ ക്യാമ്പും പ്രമേഹ രോഗ നിർണയ ക്യാമ്പും കാരേറ്റ് ആർ.കെ.വി ഓഡിറ്റോറിയത്തിൽ നടന്നു.കിളിമാനൂർ പോങ്ങനാട് ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ഫസിലുദ്ദീന്റെ അദ്ധ്യക്ഷതയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കാരേറ്റ് പ്രിയദർശനി ചാരിറ്റബിൾ ആന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.ബജാൻ സിംഗ് ഐ ഹോസ്പിറ്റലിലെ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററായ ഡോ.സലിൽ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ ജയിംസ് ജോബ്,സോൺ ചെയർപേഴ്സൺ അജികുമാർ ട്രസ്റ്റ് സെക്രട്ടറി സുസ്മിത,ചന്ദ്രചൂഡൻ പിള്ള എന്നിവർ സംസാരിച്ചു.