mm

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ നായികയായി തമന്ന ജോയിൻ ചെയ്തു. ചാലക്കുടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലൂടെ ഇതാദ്യമായി തമന്ന മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. നിരവധി ബോളിവുഡ് താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ തമിഴ് നടൻ ശരത്‌‌‌കുമാർ പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ദിഖ്, ലെന, ഈശ്വരി റാവു, കലാഭവൻ ഷാജോൺ ഉൾപ്പെടെ വൻ താരനിരയുണ്ട്. ദിലീപിന്റെ കരിയറിലെ 147 -ാമത് ചിത്രത്തിന് ഉദയകൃഷ്ണ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം ഷാജികുമാർ, സംഗീതം: സാം സി.എസ്. എഡിറ്റർ: വിവേക് ഹർഷൻ.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം. അതേസമയം ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയ്‌സ് ഒഫ് സത്യനാഥൻ റിലീസിന് ഒരുങ്ങുന്നു. ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.