mm

ഐശ്വര്യ ലക്ഷ്മി, ഷൈൻടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരി 28ന് പ്രദർശനത്തിന് . രാഹുൽ മാധവ്, സ്ഫടികം ജോർജ്, ജിജു ജോൺ, ശിവജിത്ത് നമ്പ്യാർ പ്രതാപൻ, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോൻ, തൻവി റാം എന്നിവരാണ് മറ്റു താരങ്ങൾ.

ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിനു വേണ്ടി സുപ്രിയ മേനോൻ അവതരിപ്പിക്കുന്നു.

പൂവൻ

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന പൂവൻ 28ന് റിലീസ് ചെയ്യും. പുതുമുഖങ്ങളായ അനിഷ്മ, അഖില, റിങ്കു എന്നിവരാണ് നായികമാർ. മണിയൻപിള്ള രാജു, കലാഭവൻ പ്രജോദ്, വരുൺ ധാര, വിനീത് വിശ്വം, വിനീത് ചാക്യാർ, സജിൻ ചെറുകരഎന്നിവരാണ് മറ്റ് താരങ്ങൾ.ഷെബിൻ ബക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗവസ് എന്നീ ബാനറുകളിൽ ചിത്രത്തിന്റെ നിർമ്മാണം. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.