mm

. പ്രിയങ്ക ചോപ്രയുടെ സഹോദരിയായ പരിനീതി ചുരുങ്ങിയ സമയം കൊണ്ട് നല്ലൊരു നടിയാണെന്ന് തെളിയിക്കുകയും ദേശീയ പുരസ്‌കാരം ഉൾപ്പെടെ നേടുകയും ചെയ്തിരുന്നു. വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കാനാണ് പരിനീതിക്ക് താത്പര്യം. ഹിറ്റ് പരിപാടിയായ കപിൽ ശർമ ഷോയിൽ അടുത്തിടെ പങ്കെടുത്തപ്പോൾ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ് തുറന്നു സംസാരിച്ചത് ഏരെ ശ്രദ്ധ പിടിച്ചുപറ്രി.അനുയോജ്യനായ പയ്യനെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ചേച്ചി പ്രിയങ്കയ്ക്കും ഭർത്താവ് നിക്കിനും നൽകിയോ എന്ന് കപിൽ ശർമ ചോദിച്ചപ്പോൾ തനിക്ക് പറ്റിയ വരനെ കണ്ടെത്തുന്നവർ ആരാണെങ്കിലും അവരെ കല്യാണത്തിന് ക്ഷണിക്കുമെന്നും സമ്മാനം നൽകുമെന്നുമായിരുന്നു മറുപടി.
ഞാൻ ഒരു പ്രണയ തകർച്ചയിലൂടെ കടന്നു പോയിട്ടുണ്ട്. ഒരിക്കൽ മാത്രം. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അതെന്നും വളരെ നേരത്തെ തന്നെ അത്തരത്തിലൊരു ഘട്ടത്തിലൂടെ കടന്നു പോയതിന് ദൈവത്തിന് നന്ദി. പരിനീതിയുടെ വാക്കുകൾ.