p

കടയ്ക്കാവൂർ: തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പയിൻ യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊലീസും മാദ്ധ്യമ പ്രവർത്തകരുമായി ക്രിക്കറ്റ്‌ മാച്ച് സംഘടിപ്പിച്ചു. കടക്കാവൂർ ടർഫ് സ്റ്റേഡിയത്തിൽ ആരംഭിച്ച പത്ത് ഓവറുകൾ ഉള്ള ക്രിക്കറ്റ്‌ മാച്ചിൽ പൊലീസ് ടീം വിജയിച്ചു. ഡിവൈ.എസ്.പി നിയാസ് ക്യാപ്റ്റൻ ആയ പൊലീസ് ടീമും വർക്കല പ്രസ് ക്ലബ് സെക്രട്ടറി സാജു ക്യാപ്റ്റൻ ആയിട്ടുള്ള മീഡിയ ഫാൽക്കൻസ്‌ ടീമും ആണ് ഏറ്റുമുട്ടിയത്. ടോസ് നേടിയ പൊലീസ് ടീം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് ഇറങ്ങിയ മാദ്ധ്യമ പട നിശ്ചിത 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പൊലീസ് 7 ഓവർ പൂർത്തിയാക്കുന്നതിനു മുൻപ് ലക്ഷ്യം കണ്ടു.