
ദുൽഖർ സൽമാൻ പങ്കുവച്ച കാർ കളക്ഷൻ വീഡിയോ ഏറ്റെടുത്ത് ആരാധകർ. ബി.എം. ഡബ്‌ള്യു അടക്കമുള്ള വിന്റേജ് കളക്ഷനിലെ കാറുകളാണ് ദുൽഖർ പരിചയപ്പെടുത്തുന്നത്.ഏറെ നാളായി ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അമിതമായ ചിന്തകൾ കാരണം ഒഴിവാക്കുകയായിരുന്നുവെന്നും വീഡിയോ പങ്കുവച്ച് ദുൽഖർ കുറിച്ചു.ബി.എം. ഡബ്‌ള്യുവിന്റെ 46-ാം എഡിഷൻ എം ത്രി ആണ് തന്റെ പ്രിയ കാറെന്നും ഇൗ എഡിഷനാണ് ബി.എം. ഡബ‌്‌ള്യുവിന്റെ ഏറ്റവും മികച്ച കാറായി താൻ കാണുന്നതെന്നും ദുൽഖർ. താൻ കാറോടിക്കുന്ന രീതിയെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. ഇങ്ങളും വ്ളോഗർ തുടങ്ങിയോ കുഞ്ഞിക്ക ഇതൊക്കെ വാപ്പച്ചിയുടെ കാറല്ലേ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.