ആറ്റിങ്ങൽ: കോൺഗ്രസ് മുരിങ്ങമൺ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി.സി.സി അംഗവും തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പറും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ചന്ദ്രശേഖരൻ നായരെ അനുസ്മരിച്ചു.വാർഡ് പ്രസിഡന്റ് വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണംനടത്തി.ചെമ്പകമംഗലം മണ്ഡലം പ്രസിഡന്റ് ജി.ഗോപകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി കെ.എസ്.അജിത് കുമാർ,റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കണ്ടുകൃഷി ജയചന്ദ്രൻനായർ,കെ.പി.എം.എസ് ഏരിയ കമ്മിറ്റി അംഗം ഷാജി,സി.പി.എം നേതാവ് രതീശൻ നായർ,രാജഗോപാലൻ,വേങ്ങോട് വിജയൻ,തോന്നയ്ക്കൽ റഷീദ്,ബിന്ദു ബാബു,​ഉദയകുമാരി,രാജൻ നായർ,ബിജു,സൈജു എന്നിവർ സംസാരിച്ചു.