anikha

അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി .സാമുവൽ സംവിധാനം ചെയ്യുന്ന ഒാ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റ‌ർ പുറത്ത്. അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രമാണിത്.മനോഹരമായ പ്രണയ ചിത്രം എന്ന സൂചന നൽകിയാണ് പോസ്റ്റ‌‌ർ ഒരുക്കിയിരിക്കുന്നത്. അനിഖയും മെൽവിനും തന്നെയാണ് സെക്കൻഡ് ലുക്ക് പോസ്റ്ററിലുള്ളത്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമ പ്രസാദ്, ഡെയ്ൻ ഡേവിസ്, സോഹൻ സീനുലാൽ എന്നിവരാണ് മറ്റു താരങ്ങൾ. ജിനീഷ് കെ. ജോയ് തിരക്കഥ ഒരുക്കുന്നു. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ആഷ് ട്രീ വെബേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠൻ ആണ് നിർമ്മാണം.