തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്തിനായി കുടിയിറക്കപ്പെടുന്നവരെ അടിയന്തരമായി പുനരധിവസിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.