
തിരുവനന്തപുരം : സമൂഹത്തിന് ഉപകാരപ്രദമായ തരത്തിൽ വ്യത്യസ്തവും സ്വതന്ത്രവുമായ പ്രവർത്തനങ്ങളുമായാണ് സായിഗ്രാമം മുന്നോട്ടുപോകുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. തോന്നയ്ക്കൽ സായിഗ്രാമത്തിൽ 45 പദ്ധതികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ ഡയാലിസിസ് ഉൾപ്പെടയുള്ള സേവനങ്ങൾ ലഭ്യമാക്കി പൊതു സമൂഹത്തിന്റെ പ്രശ്നങ്ങളിലും വലിയ ഇടപെടലാണ് സായിഗ്രാമം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ്.എ.ലക്ഷ്മികുട്ടി അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ഫൗണ്ടർ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ,സീനിയർ വൈസ് ചെയർമാൻ കെ.ഗോപകുമാരൻ നായർ,മുൻ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രൊഫ.ബി.വിജയകുമാർ, ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.മുട്ടത്തറവിജയകുമാർ,പള്ളിപ്പുറം ജയകുമാർ,ബി.ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.