
വർക്കല: വർക്കലയിൽ പുതുതായി നിർമ്മിച്ചസബ്ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ബാല ഗോപാൽ നിർവഹിച്ചു. കേരളത്തിലെ ട്രഷറികളുടെ പ്രവർത്തനം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നതിനായി ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഒന്നര ലക്ഷം കോടിയിലധികം രൂപ കൈകാര്യം ചെയ്യുന്ന ട്രഷറികൾ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും നിർണായക പങ്കാണ് വഹിക്കുന്നത്. ട്രഷറിയിൽ എത്തുന്നവർക്ക് ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് സ്ഥാനത്ത് ഒട്ടാകെ നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ട്രഷറി വകുപ്പ് ഡയറക്ടർ സാജൻ,.ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.എഫ് ബെന്നി, ഒ.എസ് അംബിക എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.എം.ലാജി,വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ നഹാസ് എസ്. ശശികല, പ്രിയങ്ക ബിറിൽ, ഷീജ സുനിൽ,എ.ബാലിക്,സൂര്യ,ബീന,എം.ഹസീന,ബേബി രവീന്ദ്രൻ,വർക്കല നഗരസഭ കൗൺസിലർ രാഗി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം.കെ.യൂസഫ്,മണിലാൽ രഘുനാഥൻ,എ.ഷാജഹാൻ, വിജി, റസ്സലുദ്ദീൻ,അഡ്വ.ബി.രവികുമാർ സജീർ കല്ലമ്പലം,അഡ്വ.എസ്.കൃഷ്ണകുമാർ,വർക്കല സജീവ്, ശിവകുമാർ,ജില്ലാ ട്രഷറി ഓഫീസർ പി.ആർ. സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.