
പോത്തൻകോട് : തിരുവനന്തപുരം മുൻ ജില്ലാ കളക്ടറും ശാന്തിഗിരി ആയുർവേദ ,സിദ്ധ വൈദ്യശാല മുൻ ജനറൽ മാനേജരും സംസ്ഥാന സഹകരണ ബാങ്ക് മുൻ എം.ഡി.യുമായ ലക്ഷ്മിപുരം ജ്ഞാനശ്രീ വീട്ടിൽ എം.കെ. ഭാസ്കര (89) ന് വൻജനാവലിയുടെ വിട . ഇന്നലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ശാന്തിഗിരി ആശ്രമ സന്ന്യാസിമാർ , ആശ്രമ ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ, രാഷ്ടിയ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.ഞായറാഴ്ച രാവിലെയാണ് എം. കെ. ഭാസ്കരൻ നിര്യാതനായത്.
കോട്ടയം കടുത്തുരുത്തിയിൽ കുഞ്ചുവിന്റെയും നാരായണിയുടെയും പുത്രനാണ്. കടുത്തുരുത്തിയിൽ തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിൽ ഉപരിപഠനം നടത്തി. 1982-ൽ ഐ.എ.എസ്. ലഭിക്കുകയും തിരുവനന്തപുരം ജില്ലാ കളക്ടറായി പ്രവർത്തിക്കുകയും ചെയ്തു. എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റിലും സാമൂഹിക ക്ഷേമ വകുപ്പിലും ഡയറക്ടറായി. സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറായി സർവീസിൽ നിന്ന് വിരമിച്ചു. പിന്നീട് ശാന്തിഗിരിയിലെ മു പ്രധാന ചുമതലക്കാരനായി.
ഭാര്യ :കെ. ലക്ഷ്മി .മക്കൾ : ഡോ. ഉഷാകുമാരി .ബി ( റിട്ട. അഡിഷണൽ ഡയറക്ടർ, കേരള ഹെൽത്ത് സർവീസസ്) , ഷാജി.ബി ( കൺവീനർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം), മണിലാൽ.ബി ( അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), മിനിമോൾ. ബി ( എ.ജി.എം- അക്കൗണ്ട്സ്, ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ). മരുമക്കൾ: പ്രദീപ് കുമാർ.ഡി (സീനിയർ ജനറൽ മാനേജർ, ഓഫീസ് ഓഫ് ജനറൽ സെക്രട്ടറി), സുപ്രിയ. എ (കോർഡിനേറ്റർ, ശാന്തിഗിരി മാതൃ മണ്ഡലം), ബിജുമോൾ കെ. ബി ( മഹിത) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, അനിൽ കെ.എസ് (റിട്ട.ജോയിന്റ് രജിസ്ട്രാർ, കേരള ഹൈക്കോടതി).