കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ ഇന്നലെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 30ലേക്ക് മാറ്റി.
ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഡിപ്പോയിലെ മെക്കാനിക്ക് അജികുമാർ (35), സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ എന്നിവരെ നേരത്തെ അറസ്റ്റുചെയ്‌തിരുന്നു.