കല്ലമ്പലം : കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവ സമാപന സമ്മേളനവും പ്രതിഭാസംഗമവും മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീർ ഉദ്ഘാടനം ചെയ്തു.രണ്ട് ദിവസം മൂന്ന് വേദികളിലായി അരങ്ങേറിയ കലോത്സവത്തിൽ നൂറ് കണക്കിന് കലാപ്രതിഭകൾ മാറ്റുരച്ചു.കഴിഞ്ഞ പ്ലസ് ടു,എസ്.എസ്.എൽ.സി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും, വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവർക്കും,കലോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും പി.ടി.എ ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.കലാമത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ കോമഡി താരം അഖിൽ കവലയൂർ നിർവഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് പി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കലോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ എം.എസ്.സുധീർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു.ബി.എൽ,ഹെഡ്മിസ്ട്രസ് ഇൻചാർജ് പ്രീത, പ്രോഗ്രാം കോർഡിനേറ്റർ മഞ്ജു,ലതാഗോപി ,സ്റ്റാഫ് സെക്രട്ടറി ഷൈജു,ശോഭന ടീച്ചർ,ഷംനാദ് ,രാജേഷ്,അശ്വതി എന്നിവർ സംസാരിച്ചു.