തിരുവനന്തപുരം: ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സർക്കാർ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.29 ന് വൈകിട്ട് 5ന് ജില്ലയിൽ 1,000 കേന്ദ്രങ്ങളിൽ വിളംബരജാഥ സംഘടിപ്പിക്കും.ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണി രാജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ കളക്ട്രേറ്റിൽ അവലോകനയോഗം ചേർന്നു.24ന് ദീപാവലി ദിനത്തിൽ വീടുകൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദീപം തെളിയിക്കൽ സംഘടിപ്പിക്കും.കളക്ടർ ജെറോമിക് ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന അവലോകനയോഗത്തിൽ ജി.സ്റ്റീഫൻ എം.എൽ.എ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ എന്നിവരും പങ്കെടുത്തു.