bjp

തിരുവനന്തപുരം: രാജ്ഭവനെ അധിക്ഷേപിക്കുന്നത് തുടർന്നാൽ മന്ത്രിമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ബി.ജെ.പി. വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവർണർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയതെന്ന് ബി.ജെ.പി.സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ബന്ധുനിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാണിച്ചതു കൊണ്ടാണ് മന്ത്രിമാർ ഗവർണറെ അവഹേളിക്കുന്നത്.