
വിഴിഞ്ഞം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്‌തംഭിപ്പിക്കുന്ന തരത്തിൽ റോഡ് ഉപരോധം നടത്തിയതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മുക്കോലയിൽ നിന്ന് വായ്‌മൂടിക്കെട്ടിയുള്ള ജാഥയും തുടർന്ന് മുല്ലൂരിൽ തുറമുഖ കവാടത്തിൽ പ്രതിഷേധ ജ്വാലയും സംഘടിച്ചു.
സംഘർഷാവസ്ഥ
തുറമുഖ നിർമ്മാണ കവാടത്തിൽ ബോർഡ് വയ്‌ക്കുന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷാവസ്ഥയിലെത്തി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.