union-bank

തിരുവനന്തപുരം: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ വിവിധ കാലയളവുകളിലെ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു. 2 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് മൂന്ന് ശതമാനം മുതൽ 7 ശതമാനം വരെയാണ് നിരക്ക്. 599 ദിവസത്തേക്കുള്ള പ്രത്യേക നിക്ഷേപങ്ങൾക്ക് ഏഴ് ശതമാനവും 444 ദിവസത്തേക്ക് 6.7 ശതമാനവും അഞ്ച് വർഷവും അതിൽ കൂടുതലുള്ളവയ്‌ക്ക് 6.7 ശതമാനവുമാണ് പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്കുള്ള 0.5 ശതമാനം അധികപലിശ ഇതിനു പുറമെയാണ്.