governor

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടി ഗവർണർ ഉത്തരവിറക്കി. ആഗസ്റ്റ് അഞ്ചിന് രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി നവംബർ നാലിനാണ് അവസാനിക്കുക. നവംബർ അഞ്ചു മുതൽ മൂന്നു മാസത്തേക്കാണ് നീട്ടിയത്.

സർവകലാശാലാ നിയമമനുസരിച്ച് മൂന്നു മാസമാണ് കമ്മി​റ്റിക്ക് കാലാവധി. വേണമെങ്കിൽ ഒരു മാസം കൂടി നീട്ടാം. എന്നാൽ, ഗവർണർ തന്റെ വിവേചനാധികാരം ഉപയോഗിച്ച് മൂന്നു മാസത്തേക്ക് നീട്ടുകയായിരുന്നു.

കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ.ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും, കർണാടക കേന്ദ്ര സർവകലാശാലാ വി.സി പ്രൊഫ.ബട്ടു സത്യനാരായണയെ യു.ജി.സിയുടെയും പ്രതിനിധിയാക്കിയാണ് വിജ്ഞാപനമിറക്കിയത്. കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ഗവർണർ നിരന്തരം ആവശ്യപ്പെട്ടിട്ടും സെന​റ്റ് പ്രതിനിധിയെ നൽകാൻ സർവകലാശാല തയാറായില്ല. 11ന് ചേർന്ന സെന​റ്റ് യോഗം ക്വോറം തികയാതെ പിരിഞ്ഞു. നവംബർ നാലിന് സെന​റ്റ് യോഗം ചേർന്ന് പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്റി ആർ.ബിന്ദു അറിയിച്ചിട്ടുണ്ട്. അതിനിടെയാണ്, കഴിഞ്ഞ

സെന​റ്റിൽ പങ്കെടുക്കാത്ത ഗവർണറുടെ പ്രതിനിധികളായ 15 അംഗങ്ങളെ സെന​റ്റിൽ നിന്ന് പുറത്താക്കിയത്.

15​ ​സെ​ന​റ്റം​ഗ​ങ്ങ​ളെ​ ​പു​റ​ത്താ​ക്ക​ൽ:
വി.​സി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​റു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​വി​ളി​ച്ച​ ​സെ​ന​റ്റ് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ന് ​ത​ന്റെ​ ​നോ​മി​നി​ക​ളാ​യ​ 15​ ​പേ​രെ​ ​സെ​ന​റ്റി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കി​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​ല്ലെ​ന്ന് ​രാ​ജ്ഭ​വ​ൻ.​ ​റി​പ്പോ​ർ​ട്ട് ​ഉ​ട​ൻ​ ​ന​ൽ​കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഗ​വ​ർ​ണ​റു​ടെ​ ​ഉ​ത്ത​ര​വി​നെ​തി​രേ​ ​പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ർ​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​നി​രി​ക്കു​ന്ന​തി​നാ​ലാ​ണ് ​വി.​സി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​വൈ​കു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​ ​സെ​ന​റ്റം​ഗ​ങ്ങ​ളെ​ന്ന​ ​രീ​തി​യി​ലു​ള്ള​ ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ​ ​ഇ​വ​രു​ടെ​ ​സെ​ന​റ്റം​ഗ​ത്വം​ ​ഉ​ട​ന​ടി​ ​പി​ൻ​വ​ലി​ക്കു​ന്ന​താ​യാ​ണ് ​ഉ​ത്ത​ര​വി​ലു​ള്ള​ത്.​ ​അ​തേ​സ​മ​യം,​ ​ഗ​വ​ർ​ണ​ർ​ ​പു​റ​ത്താ​ക്കി​യ​ ​സെ​ന​റ്റം​ഗ​ങ്ങ​ളി​ൽ​ ​ജി.​മു​ര​ളീ​ധ​ര​ൻ​ ​പി​ള്ള​ ​(​അ​ഭി​ഭാ​ഷ​ക​ൻ,​ ​കൊ​ല്ലം​),​ ​ബി.​ബാ​ല​ച​ന്ദ്ര​ൻ​ ​(​സ്പോ​ർ​ട്സ്)​ ​എ​ന്നി​വ​രു​ടെ​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​ത്വ​വും​ ​ന​ഷ്ട​മാ​യി.​ ​എ​ന്നാ​ൽ​ ​കാ​ര്യ​വ​ട്ടം​ ​കാ​മ്പ​സി​ൽ​ ​ഇ​ന്ന് ​ഗ​വ​ർ​ണ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളെ​ന്ന
നി​ല​യി​ൽ​ ​ഇ​രു​വ​രെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സെ​ന​റ്റി​ൽ​ ​നി​ന്ന് ​ഗ​വ​ർ​ണ​ർ​ ​പു​റ​ത്താ​ക്കി​യ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വ​കു​പ്പ് ​മേ​ധാ​വി​ക​ളാ​യ​ ​ഡോ.​കെ.​എ​സ്.​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​(​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്മെ​ന്റ് ​),​ ​ഡോ.​കെ.​ബി​ന്ദു​ ​(​സം​ഗീ​തം​),​ ​ഡോ.​സി.​എ​ ​ഷൈ​ല​ ​(​സം​സ്കൃ​തം​),​ ​ഡോ.​ ​ജി.​ബി​നു​ ​(​ഫി​ലോ​സ​ഫി​)​ ​എ​ന്നി​വ​ർ​ ​എ​ക്സ് ​ഒ​ഫി​ഷ്യോ​ ​അം​ഗ​ങ്ങ​ളാ​യ​തി​നാ​ൽ​ ​ഗ​വ​ർ​ണ​ർ​ക്ക് ​പു​റ​ത്താ​ക്കാ​ൻ​ ​അ​ധി​കാ​ര​മി​ല്ലെ​ന്ന​ ​വാ​ദം​ ​രാ​ജ്ഭ​വ​ൻ​ ​ത​ള്ളി.​ ​പി.​സ​ദാ​ശി​വം​ ​ഗ​വ​ർ​ണ​റാ​യി​രി​ക്കെ​യാ​ണ് ​ഇ​വ​രെ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​ത്.​ ​ഇ​വ​രെ​ ​മാ​റ്റി​ ​പു​തി​യ​ ​വ​കു​പ്പു​ ​മേ​ധാ​വി​ക​ളെ​ ​നി​യോ​ഗി​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ക്ക് ​അ​ധി​കാ​ര​മു​ണ്ട്.