
തിരുവനന്തപുരം: സ്വന്തം സ്ഥാനത്തിനുവേണ്ടിയല്ല പോരാട്ടം. കോൺഗ്രസിനും ഭാരതത്തിനും വേണ്ടിയാണ് മത്സരിക്കുന്നതെന്ന് ശശിതരൂർ എം.പി. 2024ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ പാർട്ടിയ്ക്ക് ഊർജം വേണം. ആത്മാർത്ഥതയോടെയാണ് പ്രചാരണം നടത്തിയത്. എന്റെ സന്ദേശം പൊതുജനത്തിന് മനസിലാകും. പാർട്ടിയുടെ ഭാവിയെ മാറ്റാനാണ് മത്സരിക്കുന്നത്. മറ്റുപാർട്ടികളെ പല നേതാക്കളും തന്നെ വിളിച്ചിട്ടുണ്ട്. അത് ആരൊക്കെയെന്നു പറയുന്നത് മര്യാദയല്ലെന്നും തരൂർ പറഞ്ഞു.