
തിരുവനന്തപുരം: മന്ത്രിമാരെ പിൻവലിക്കാൻ മടിക്കില്ലെന്ന് ട്വിറ്ററിൽ പ്രഖ്യാപിച്ച ഗവർണർക്ക് മറുപടിയായി ഫേസ്ബുക്കിൽ പോസ്‌റ്റിട്ട മന്ത്രി എം.ബി.രാജേഷ് നിമിഷങ്ങൾക്കകം അത് നീക്കി. ഗവർണറുടെ ട്വീറ്റ് ശ്രദ്ധയിൽപെട്ടെന്നും ചില കാര്യങ്ങൾ വ്യക്തമാക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്. ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്ന് പോസ്റ്റിൽ പറഞ്ഞിരുന്നു.