തിരുവനന്തപുരം: ഉദരശസ്ത്രക്രിയ രംഗത്തെ നൂതന പ്രവണതകൾ ശസ്ത്രക്രിയ വിദഗ്ദ്ധരെ പരിശീലിപ്പിച്ച് സമൂഹത്തിന് ഗുണകരമാക്കുന്ന സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെ വെബിനാറുകൾ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. എല്ലാ ഞായറാഴ്ചയും രാത്രി 8ന് നടത്തുന്ന വെബിനാറുകളിൽ 75ഓളം രാജ്യങ്ങളിൽ നിന്നുള്ള 1000ലധികം ശസ്ത്രക്രിയാവിദഗ്ദ്ധരാണ് പങ്കെടുക്കുന്നത്.

ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റി ഹോസ്‌പിറ്റൽ, അമേരിക്കയിലെ ക്ലെവിലാന്റ് ക്ലിനിക് എന്നിവിടങ്ങളിലുള്ളവർ വെബിനാറിൽ പങ്കെടുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന വെബിനാറിൽ അമേരിക്കയിലെ സൗത്ത് കരോളിൻസ്‌കയിലുള്ള പ്രൊഫ. പീറ്റർ കോട്ടൺ മുഖ്യപ്രഭാഷണം നടത്തി. ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗാസ്‌ട്രോ എന്ററോളജി ചെയർമാൻ ഡോ. നാഗേശ്വര റെഡ്ഡി, ഡയറക്ടർ ഡോ.ജി.വി. റാവു തുടങ്ങിയവർ സംസാരിച്ചു. താക്കോൽദ്വാര ശസ്ത്രക്രിയയിൽ ഉദരാർബുദ ചികിത്സയ്‌ക്ക് തനതായ മാർഗങ്ങൾ അവലംബിച്ച് ദേശീയ ശ്രദ്ധ നേടിയ ഡോ. ബൈജു സേനാധിപനാണ് ഫൗണ്ടേഷന്റെ സ്ഥാപകൻ.