
കഴക്കൂട്ടം: അപടമോ,പക്ഷാഘാതത്തിലൂടെയോ ശരീരം തളർന്നവരെ പിടിച്ചു നടത്തുന്ന റോബോട്ട് തയ്യാറായി കഴിഞ്ഞു.ഇന്നലെ ടെക്നോപാർക്കിലെ സിഡാക് ഹാളിൽ മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.ജെന്റോബോട്ടിക്സ് എന്ന സ്റ്റാർട്ട് അപ് കമ്പനിയാണ് ജി-ഗെയ്റ്റർ എന്ന് പേരിട്ട റോബോട്ട് വികസിപ്പിച്ചെടുത്തത്.ആരോഗ്യമേഖലയ്ക്ക് ഇത് വലിയ മുതൽ കൂട്ടാണെന്നും മന്ത്റി പറഞ്ഞു.ലോകത്ത് ആദ്യമായി അഴുക്കുചാലുകളുടെ മാൻ ഹോളിലിറങ്ങി വൃത്തിയാക്കുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തതും ജെന്റോബോട്ടിക്സാണ്.മുഖ്യാതിഥിയായ സോഹോ കോർപ്പറേഷൻ സി.ഇ.ഒ. ശ്രീധർ വെമ്പു റോബോട്ടിനെ ഔപചാരികമായി പുറത്തിറക്കി.ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സജിഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.ഐ.ടി.വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തൻ ഖേൽക്കർ,കേരള സ്റ്റാർട്ട് അപ് മിഷൻ സി.ഇ.ഒ.അനൂപ് അംബിക, ജെന്റോബോട്ടിക്സ് സി.ഇ.ഒ.വിമൽഗോവിന്ദ് എന്നിവർചടങ്ങിൽ പങ്കെടുത്തു