tharoor

തിരുവനന്തപുരം: എ.ഖയറുന്നീസയുടെ 'ചക്കിൾ മെറി സ്പിൻ' എന്ന ബാലസാഹിത്യകൃതി വഴുതക്കാട് വിമെൻസ് കോളേജിൽ നടന്ന ചടങ്ങിൽ ഡോ.ശശി തരൂർ എം.പി.പ്രകാശനം ചെയ്തു.ഇംഗ്ലീഷ് ബാലസാഹിത്യ ലോകത്ത് ഇന്ത്യൻ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യമറിയിക്കാനും കുട്ടികൾക്കിടയിൽ ജനകീയമാക്കാനും ഖയറുന്നിസയുടെ രചനകൾക്കായിട്ടുണ്ടെന്ന് തരൂർ പറഞ്ഞു. 2018ൽ ഖയറുന്നിസ നടത്തിയ അമേരിക്കൻ യാത്രയുടെ വിവരണമാണ് ഈ പുസ്തകം. ചടങ്ങിൽ മാദ്ധ്യമപ്രവർത്തക സരസ്വതി നാഗരാജൻ, പുസ്തകത്തിന്റെ പ്രസാധകരായ വെസ്റ്റ്‌ലാൻഡ് ബുക്ക്സിന്റെ സീനിയർ മാനേജർ (മാർക്കറ്രിംഗ്) അമൃത തൽവാർ എന്നിവർ പങ്കെടുത്തു.