
തിരുവനന്തപുരം: ഗവർണറുടെ അന്തസിനെ ബാധിക്കുന്ന പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്നും സംയമനത്തോടെയാണ് സംസാരിച്ചതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. ആക്ഷേപിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രശ്‌നമുണ്ടാകുന്ന തരത്തിൽ മന്ത്രിമാർ ആരും തന്നെ സംസാരിച്ചിട്ടില്ല. ഗവർണറുടെ ട്വീറ്റിൽ ഒരു മന്ത്രിയെ കുറിച്ചും പ്രത്യേക പരാമർശം ഇല്ല.