
അശ്വതി : മാദ്ധ്യമങ്ങളിൽ ശോഭിക്കാനും പ്രശസ്തി , വരുമാനം എന്നിവ വർദ്ധിക്കാനും കഴിയും. രോഗവിമുക്തി അനുഭവപ്പെടും.
ഭരണി : സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങും. അത് പ്രാവർത്തികമാക്കാൻ കഴിയുകയും ചെയ്യും.
കാർത്തിക : രാഷ്ട്രീയപരമായി ഒൗന്നത്യമുണ്ടാകും. സംഭാഷണങ്ങളിലെ അപാകത നിമിത്തം ദാമ്പത്യ പ്രശ്നങ്ങൾ ഉടലെടുക്കും.
രോഹിണി : കൂട്ടുക്കച്ചവടത്തിൽ സുതാര്യത നഷ്ടപ്പെടുന്നതിനാൽ പുതിയ സ്ഥാപനം തുടങ്ങും. ബന്ധുജന സഹായം.
മകയിരം : തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കരസ്ഥമാക്കും. ആദ്ധ്യാത്മിക കാര്യങ്ങളിൽ സജീവമായി പങ്കെടുക്കും.
തിരുവാതിര : പ്രഗത്ഭരുടെ വിരുന്നുസത്കാരങ്ങളിൽ പങ്കെടുക്കും. വളരെക്കാലമായി കാണുവാനാഗ്രഹിച്ചവരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും. ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കും.
പുണർതം : കുടുംബത്തിൽ വിവാഹം നടക്കും. ഒൗദ്യോഗികമായി വിദേശ യാത്ര ചെയ്യേണ്ടിവരും. മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും.
പൂയം : ചിരകാലാഭിലാഷം പൂവണിയും. എങ്കിലും വിമർശനങ്ങളെ നേരിടേണ്ടിവരും. കുടുംബ സമേതം സസുഖം ജീവിക്കാൻ കഴിയും.
ആയില്യം : ആവശ്യമില്ലാതെ അന്യരുടെ കാര്യങ്ങളിലിടപെട്ട് അഭിമാനവും ധനവും നഷ്ടപ്പെടും. ഭൃത്യ ജനങ്ങളുടെ നിസഹകരണം.
മകം : ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. രാഷ്ട്രീയ രംഗത്ത് കൂടുതൽ ചുമതലകൾ വർദ്ധിക്കും. ധനമുണ്ടായിട്ടും പട്ടിണികിടക്കേണ്ട അവസ്ഥ ഉണ്ടാകും.
പൂരം : സന്താനങ്ങൾക്ക് ഉദ്ദേശിച്ച വിഷയം തന്നെ ഉപരിപഠനത്തിന് ലഭിക്കും. പല കാരണങ്ങൾ കൊണ്ടും വിവാഹാലോചനകൾ സഫലമാകാതെ പോയതിൽ മാനസികമായി വിഷമം നേരിടും.
ഉത്രം : ഗൃഹത്തിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് സംശയങ്ങളും തെറ്റിദ്ധാരണകളും മാറി സത്യാവസ്ഥ മനസിലാക്കി തിതികെ വന്നുസന്തുഷ്ട കുടുംബ ജീവിതം നയിക്കാൻ കഴിയും.
അത്തം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യും. ആപത്ഘട്ടങ്ങളിൽ അയൽക്കാർ ശത്രുത മറന്ന് സഹായങ്ങൾക്ക് എത്തും.
ചിത്തിര : സൗന്ദര്യം നഷ്ടപ്പെടൽ, വാക്ക് പാലിക്കാൻ കഴിയാത്ത അവസ്ഥ. വിഷാദ രോഗം, ബന്ധുജനങ്ങളും സ്നേഹിതരുമായി അകൽച്ച.
ചോതി : രോഗങ്ങളെ നിസാരമാക്കരുത്. അയൽക്കാരുമായി തർക്കത്തിന് സാദ്ധ്യത.
വിശാഖം : രാജകോപം, ഗുരുജന പ്രീതി, കുടുംബത്തിൽ സൽസന്താന സൗഭാഗ്യം. ക്ഷേത്ര ദർശനം, വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പ് വയ്ക്കാൻ സാദ്ധ്യത.
അനിഴം : ഉദ്യോഗകാര്യങ്ങളിൽ ഭരണപരിഷ്കാരം ആവിഷ്കരിക്കുമെങ്കിലും പ്രതീക്ഷിക്കുന്ന അത്ര സംഗതികൾ പുരോഗമിക്കാനിടയില്ല. പ്രഗത്ഭരുടെ കലാപ്രകടനങ്ങൾ കണ്ടാസ്വദിക്കും.
തൃക്കേട്ട : മത്സര പരീക്ഷാദികളിൽ പങ്കെടുത്ത് നല്ല പ്രകടനം കാഴ്ചവയ്ക്കും. യോഗ, നീന്തൽ, വാഹനമോടിക്കൽ, പാചകം, സംഗീതം, നൃത്തം എന്നിവ പരിശീലിക്കും.
മൂലം : ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കും. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഇഷ്ടജന സഹായം.
പൂരാടം : പുതിയ കൂട്ടുകെട്ട് മൂലം പലവിധ ഗുണങ്ങളും ലഭിക്കും. വ്യവഹാര വിജയം. വിദേശ യാത്രയ്ക്ക് ക്ഷണം ലഭിക്കൽ.
ഉത്രാടം : പൊതുവേദികളിൽ പ്രത്യക്ഷപ്പെടുവാനവസരം ലഭിക്കും.അതിൽ ഗംഭീരമായി വിജയിക്കുകയും ചെയ്യും. പ്രശസ്തി വർദ്ധിക്കും.
തിരുവോണം : ബന്ധുക്കൾ ശത്രുക്കളെപോലെ പെരുമാറാനിടയുണ്ട്. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കുക. ലഹരി പദാർത്ഥങ്ങൾ വേണ്ടെന്നുവയ്ക്കും.
അവിട്ടം : ലഭിക്കുമെന്ന് കരുതിയിരുന്ന വായ്പ ലഭിക്കാത്തതിനാൽ വാക്ക് പാലിക്കാൻ കഴിയാത്ത അവസ്ഥ. വിരുന്നുകാരിൽനിന്ന് ശല്യം അനുഭവപ്പെടും.
ചതയം : ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളാൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ് വിഷമിക്കും.
പൂരുരൂട്ടാതി : പുണ്യപ്രവർത്തനങ്ങൾക്കും പൂജാദികാര്യങ്ങൾക്കും നല്ല തുക ചെലവഴിക്കും. ബന്ധുജന സഹായം, സഹപ്രവർത്തകരിൽ നിന്ന് സഹായ സഹകരണം.
ഉതൃട്ടാതി : സ്വാർത്ഥ താത്പര്യങ്ങൾക്കായി അനാവശ്യമായി പുകഴ്ത്തിപറഞ്ഞ് മിത്രങ്ങൾ ആകാൻ ഭാവിക്കുന്നവരെ അകറ്റിനിറുത്തുന്നത് നന്നായിരിക്കും.
രേവതി : വിദ്വൽ സദസുകളിൽ സാന്നിദ്ധ്യം വഹിക്കും. പുതിയ കൂട്ടുകെട്ടു മൂലം ഗുണാനുഭവം ഉണ്ടാകും. രാഷ്ട്രീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെ ലുത്തും.