കിളിമാനൂർ:നവംബർ 11,14,15,16 തീയതികളിൽ പകൽക്കുറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന കിളിമാനൂർ ഉപജില്ലാ സ്‌കൂൾ കലോത്സവ സ്വാഗത സംഘം രൂപീകരിച്ചു.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ചു സ്‌കൂൾ പ്രിൻസിപ്പൽ ഷീല.ബി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ റ്റി.ബേബി സുധ യോഗം ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്.പ്രദീപ് കലോത്സവ അവലോകനം നടത്തി.ബ്ലോക്ക് മെമ്പർ എ.നിഹാസ്,ബി.പി.സി വി.ആർ. സാബു,വി.എച്ച്.എസ് പ്രിൻസിപ്പൽ ഷീബ, ഹെഡ്മിസ്ഡ്രസ് ലക്കി,മനു,ജോഷ്‌മോൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.മേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി 14 സബ് കമ്മിറ്റികൾ രൂപീകരിച്ചു.പകൽകുറി എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ മനോജ് ബി.കെ നായർ നന്ദി പറഞ്ഞു.