dd

ലോകത്തെ പത്തു സുന്ദരിമാരുടെ പട്ടികയിൽ ബോളിവുഡ് താരം ദീപിക പദുകോണും.ഗ്രീക്ക് ഗോൾഡൻറേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടികയിലാണ് ദീപീക ഇടം നേടിയത്. ആഗോള സെലിബ്രിറ്റികൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ചത് ദീപീക മാത്രമാണ്. 91.22 സ്‌കോറോടെ ഒൻപതാം സ്ഥാനത്താണ് താരം. 94.52 സ്‌കോറോടെ ജോഡി കോമറാണ് ഒന്നാമത്. 94.37 സ്‌കോറോടെ സെൻഡായ രണ്ടാം സ്ഥാനവും നേടി.ഷാറൂഖ് ഖാൻനായകനായ ഓം ശാന്തി ഓമില എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് ഇന്ത്യൻ സിനിമയിൽ പകരക്കാരില്ലാത്ത നായികയായി മാറുകയും ചെയ്തു. പഠാന്‍ ആണ് വരാനിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം.