
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.എ,ബി.എഫ്.എ,എം.എ,എം.എസ്‌സി,എം.പി.ഇ.എസ്,എം.എസ്.ഡബ്ല്യൂ,എം.എഫ്.എ പരീക്ഷകൾ ഡിസംബർ 15ന് ആരംഭിക്കും.ഫൈനില്ലാതെ നവംബർ രണ്ട് വരെയും ഫൈനോടെ നവംബർ അഞ്ച് വരെയും സൂപ്പർ ഫൈനോടെ നവംബർ ഒൻപത് വരെയും അപേക്ഷിക്കാം.
സംസ്കൃത സർവകലാശാലയിലെ ഒന്നാം സെമസ്റ്റർ എം.എ,എം.എസ്‌സി,എം.എസ്.ഡബ്ല്യു,എം.പി.ഇ.എസ്,പി.ജി ഡിപ്ലോമ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.ബിരുദാനന്തരബിരുദ,പി.ജി ഡിപ്ലോമ ഇൻ വെൽനെസ് ആൻഡ് സ്പാ മാനേജ്‌മെന്റ് പരീക്ഷകൾ നവംബർ ഒൻപതിനും,പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകൾ നവംബർ 18നും ആരംഭിക്കും.