
വർക്കല : ചെറുന്നിയൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബട്ടിക്സ് സാങ്കേതിക വിദ്യ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പ്രാപ്യമാക്കുന്നതിന്റെ ഭാഗമായി ചെറുന്നിയൂർ മാർത്തോമ്മാ സ്കൂളിൽ ആരംഭി ച്ച റോബട്ടിക്സ് ആൻഡ് ഇന്നവേഷൻ ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എമാരായ വി.ജോയി, ഒ.എസ്.അംബിക,വർക്കല നഗരസഭ അദ്ധ്യക്ഷൻ കെ.എം.ലാജി,യുണീക് വേൾഡ് റോബട്ടിക്സ് സി.ഇ.ഒ ബെൻസൺ തോമസ് ജോർജ്,ഭദ്രാസന സെക്രട്ടറി ഡാനിയേൽ വർഗീസ്,ട്രഷറർ ജോൺസൺ എബ്രഹാം,സ്കൂൾ സെക്രട്ടറി ജോർജ് എം.തോമസ്,പ്രിൻസിപ്പൽ ജിജോ.പി.സണ്ണി,വർക്കല ഡി.വൈ.എസ്.പി പി.നിയാസ് എന്നിവർ സംസാരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബട്ടിക്സ്,കോഡിംഗ്,ഇലക്ട്രോണിക് മെഷീൻ,ലേണിംഗ് റാപ്പിഡ് പ്രോട്ടോ ടൈപ്പിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളാണ് പഠിപ്പിക്കുന്നത്. യു.എ.ഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂണീക് വേൾഡ് റോബട്ടിക്സ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ലാബ് തയാറാക്കിയത്. 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകും.