photo

പാലോട്: യൂണിവേഴ്സിറ്റിയിലായാലും മന്ത്രിസഭയിലായാലും ഗവർണർക്ക് പ്രത്യേക ഉത്തരവാദിത്വങ്ങളില്ലെന്നും ഗവർണർ നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്താണോ ആർ.എസ്.എസ് ഉദ്ദേശിക്കുന്നത് അത് നടപ്പിലാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി. എം നേതാവായ വി.കെ. സതീഷിന്റെ സ്മരണാർത്ഥം നിർധന കുടുംബത്തിനായി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്നേഹവീടിന്റെ താക്കോൽ എം.വി. ഗോവിന്ദൻ കൈമാറി. ഭൂമിയുടെ രേഖകൾ ജില്ലാ കമ്മിറ്റി അംഗം വി. കെ. മധു കൈമാറി. സി.പി.എമ്മിന്റെ മേൽനോട്ടത്തിൽ വി. കെ. സതീഷിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് കുറുന്താളിയിൽ ഭൂമിവാങ്ങി വീട് നിർമ്മിച്ചത്. ആറ്റരികത്തു വീട്ടിൽ മിനിയുടെ കുടുംബത്തിനാണ് വീട്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡി. കെ. മുരളി, എൻ. രതീന്ദ്രൻ, വിതുര ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. എസ്. മധു, പേരയം ശശി, ജി. എസ്. ഷാബി, ബി .വിദ്യാധരൻ കാണി, കെ.ശിവൻകുട്ടി നായർ, ചന്ദ്രികാരഘു, കെ.പി. ചന്ദ്രൻ, എസ്. ബി. അരുൺ, നന്ദിയോട് ലോക്കൽ സെക്രട്ടറി എസ്. എസ്. സജീഷ്, കുറുപുഴ ലോക്കൽ സെക്രട്ടറി എം.എം. റഫീക്ക്, ജി.കോമളം, ടി.എൽ. ബൈജു തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി സെക്രട്ടറി എൻ. ജയകുമാർ സ്വാഗതവും ടി.പ്രദീഷ് നന്ദിയും പറഞ്ഞു.