
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സമഗ്ര നിർത്തടാധിഷ്ഠിത വികസന പദ്ധതിയായ നീരുറവിന്റെ ബ്ലോക്കു തല ശില്പശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ബി.ഡി.ഒ എൽ.ലെനിൻ സ്വാഗതം പറഞ്ഞു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈജു,കിഴുവിലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീകല,അജിത,രാധികാപ്രദീപ്, ജയശ്രീരാമൻ,അശോകൻ,ദിനേശ് പപ്പൻ,നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.