
കല്ലമ്പലം: പോസ്റ്റൽ വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റോഫീസ് സന്ദർശിച്ച് ഞാറയിൽക്കോണം എം.എൽ.പി.എസ് വിദ്യാർത്ഥികൾ. ദേശീയ തപാൽ ദിനം, ലോക തപാൽ ദിനം എന്നിവയുടെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കുട്ടികൾ പോസ്റ്റോഫീസ് സന്ദർശിച്ചത്. പോസ്റ്റൽ സേവനങ്ങളെപ്പറ്റി ജീവനക്കാരി എസ്.ഷർമിദ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പോസ്റ്റ് കാർഡ്, ഇൻലൻഡ്, സ്റ്റാമ്പ്, തപാൽപ്പെട്ടി തുടങ്ങിയവയും പരിചയപ്പെടുത്തി. അദ്ധ്യാപകരായ പി.എസ്.പ്രേംജിത്ത്, മുഹമ്മദ് യാസീൻ, എം.ജിഷ, ബി.ആർ.ഫെജിന, പൂജ പ്രദീപ് എന്നിവർ നേതൃത്വം നൽകി.