ഉഴമലയ്ക്കൽട:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 14 മുതൽ 17 വരെ നടക്കുന്ന നെടുമങ്ങാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ.പ്രസിഡന്റ് ഇ.ജയരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വെളളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത,നെടുമങ്ങാട് നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എ.റഹിം.കണ്ണൻ.എസ്.ലാൽ,സ്കൂൾ മാനേജർ ആർ.സുഗതൻ.എ.ഇ.ഒ.ഇന്ദു.ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് കെ.വി.സജി.സെക്രട്ടറി എസ്.ഷിജു,പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്.ലത.ഹെഡ്മിസ്ട്രസ് ജി.ലില്ലി,ജെ.പി.അനീഷ്,എം. ദീപു,ടി.ജയരാജ്,സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ.വി.സുവർണ്ണകുമാർ,സത്യശീലൻ,പുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളായി മന്ത്രി.ജി.ആർ അനിൽ,ജി.സ്റ്റീഫൻ എം.എൽ.എ.അഡ്വ.ഡി.കെ.മുരളി എം.എൽ.എ.അഡ്വ.എൻ.ഷൗക്കത്തലി (രക്ഷാധികാരികൾ),ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത (ചെയർപേഴ്സൺ).പി.ടി.എ പ്രസിഡന്റ് ഇ.ജയരാജ് (വർക്കിംഗ് ചെയർമാൻ),ഉഴമലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ് (കൺവീനർ),എ.ഇ.ഒ ഇന്ദു(ട്രഷർ),വിവിധ സബ് കമ്മിറ്റികൾ ഉൾപ്പെടെ ഇരുന്നൂറ്റി അൻപത് അംഗ ജനറൽ കമ്മിറ്റികൾക്ക് രൂപം നൽകിയതായി പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ എസ്.സുനിൽകുമാറും കൺവീനർ ആനാട് ദിലിപ്കുമാറും അറിയിച്ചു.