balasauhritha

മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശു വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ബാല സൗഹൃദ കേരളം നാലാം ഘട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ .പി.സി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ നേരിടുന്ന വിവിധ വെല്ലുവിളികൾ,കുട്ടികൾ സ്കൂളുകളിൽ നിന്നുള്ള പോക്കില്ലാതാക്കുന്നതിനുള്ള പ്രവർത്തനം,ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം,കുട്ടികൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങൾ,ലഹരിമരുന്നിന്റെ ഉപയോഗം,ബാലവേല,ഭിക്ഷാടനം എന്നിവ തടയുക,ശൈശവ വിവാഹമില്ലാതാക്കുക,ലിംഗസമത്വം സൃഷ്ടിക്കുക തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ശാക്തീകരണ ശില്പശാലയിൽ ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ ജോബി.എ.ബി ക്ലാസ്സെടുത്തു.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാൻമാരായ കവിതാ സന്തോഷ്,പി.മണികണ്ഠൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.എസ്.ശ്രീകണ്ഠൻ,പി.കരുണാകരൻ നായർ,കെ.മോഹനൻ,രാധികാ പ്രദീപ്,ജി.ശ്രീകല,ജയ ശ്രീരാമൻ,പി.അജിത,സി.ഡി.പി.ഓ മാരായ ജി.പത്മജാ ദേവി,അർച്ചന തുടങ്ങിയവർ പങ്കെടുത്തു.