വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തണമെന്ന ആവശ്യം ശക്തമായി.നിലയ്ക്കാമുക്ക് മുതൽ ആങ്ങാവിള വരെയുള്ള റോഡിനിരുവശത്തെയും ഓടകൾ പാഴ്‌വസ്ത്തുക്കളും പാഴ്ച്ചെടികളും മണ്ണും കൊണ്ട് നിറഞ്ഞതിനാൽ വെള്ളക്കെട്ട് വ്യാപകമാണ്. ഇതിനെതിരെ അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വെള്ളക്കെട്ടിൽ കൂത്താടികൾ വളരുകയും അതുമൂലം പനിയടക്കമുള്ള രോഗങ്ങൾ പടരാനും സാദ്ധ്യതയുണ്ട്. മഴക്കാല പൂർവ ശുചീകരണം ഉടനടി ആരംഭിക്കണമെന്ന് സി.പി.ഐ വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ ദത്ത് ആവശ്യപ്പെട്ടു.