mgm-joy-mla

വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ ലഹരിവിരുദ്ധ കാമ്പെയിന്റെ ഭാഗമായി നടത്തുന്ന വിവിധ

പ്രവർത്തനങ്ങൾ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ അവരുടെ പ്രദേശത്തെ ക്ലബുകൾ,വായനശാലകൾ,വനിതാകൂട്ടായ്മകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും.പി.ടി.എ പ്രസിഡന്റ് വി.ഹരിദേവ് അദ്ധ്യക്ഷത വഹിച്ചു.സി.ബിനുകുമാർ സ്വാഗതം പറഞ്ഞു.ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,പ്രിൻസിപ്പൽ,ഡോ.എസ്.പൂജ,വൈസ് പ്രിൻസിപ്പൽ മീര,മഞ്ചുദിവാകരൻ,അക്കാഡമിക് കോ-ഓർഡിനേറ്റർ വിജയകുമാർ,പ്രോഗ്രാം കൺവീനർ മനോജ് തുടങ്ങിയവർ പങ്കെടുത്തു.