പൂവാർ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ പൂവാർ മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പരമേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു.കെ. രാജ്കുമാർ അദ്ധ്യക്ഷനായി.സി. സുരേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.മാഹീൻ കൃതജ്ഞതയും പറഞ്ഞു.പെൻഷൻകാർക്ക് മെഡിസെപ്പിന്റെ അപാകതകൾ പരിഹരിക്കുക,2019ൽ അനുവദിച്ച പെൻഷൻ പരിഷ്ക്കരണത്തിന്റേയും ക്ഷാമാശ്വാസത്തിന്റേയും തടഞ്ഞ് വച്ചിരിക്കുന്ന കുടിശിക നൽകുക,കുടിശിക ആയിട്ടുളള ഡി.എ നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.വി.സി റസൽ,കോവളം മണ്ഡലം സെക്രട്ടറി വിൽസൺ,അശോകൻ,ടി.കെ.ശൈലേന്ദ്രബാബു എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.രാജ് കുമാർ (പ്രസിഡന്റ്),സി.സുരേന്ദ്രൻ (സെക്രട്ടറി),എം.ജി.വിജയകുമാർ,വി.ഹരീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ ),എം.മാഹീൻ (ജോയിന്റ് സെക്രട്ടറി),ആർ.എ രാജ്കുമാർ (ട്രഷറർ),വനിതാ സംഘം പ്രസിഡന്റ് കെ.പ്രസന്ന,സെക്രട്ടറി,എൽ.എസ്.മിനി എന്നിവരെ തിരഞ്ഞെെടുത്തു.