mm

മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത മലയാള ചിത്രമായ ഹെലന്റെ’ ഹിന്ദി റീമേക്ക് ‘മിലി’ നവംബർ നാലിന് തിയേറ്ററുകളിൽ. ജാൻവി കപൂറാണ് നായിക. ജാൻവിയുടെ അച്ഛനും നിർമാതാവുമായ ബോണികപൂർ ആണ് നിർമാണം.മാത്തുക്കുട്ടി തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.അന്ന ബെൻ അവതരിപ്പിച്ച ഹെലനൊപ്പം നിൽക്കുംവിധമാണ് ജാൻവിയുടെ പ്രകടനം.67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന് അഭിമാനമായ രണ്ടു അവാർഡുകളാണ് ഹെലൻ എന്ന ചിത്രത്തിന് ലഭിച്ചത്.മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും .