തിരുവനന്തപുരം: ഭരണ പരിഷ്കാര റിപ്പോർട്ടിന്റെ മറവിൽ സെക്രട്ടേറിയറ്റ് മാറ്റിസ്ഥാപിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, കുടിശികയായ ഡി.എ ഉടൻ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിലെ സമര ഗേറ്റിൽ ദീപ പ്രതിജ്ഞ എടുത്തു. അസോസിയേഷൻ പ്രസിഡന്റ് എം.എസ് ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ബിനോദ്, ട്രഷറർ കെ.എം അനിൽകുമാർ, ഭാരവാഹികളായ ഡി. അനിൽകുമാർ, എ. സുധീർ, റീജ .എൻ, സൂസൻ ഗോപി, ഗോവിന്ദ് ജി.ആർ, ലതീഷ് എസ്. ധരൻ തുടങ്ങിയവർ പങ്കെടുത്തു.