കിളിമാനൂർ:കിളിമാനൂർ ഉപജില്ലാ ശാസ്ത്രോത്സവം 20,21,22 തീയതികളിൽ കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 10 ന് നടക്കുന്ന സമ്മേളനം എം.എൽ.എ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്യും. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. മനോജ് അദ്ധ്യക്ഷത വഹിക്കും.എ.ഇ.ഒ വി.എസ്.പ്രദീപ് സ്വാഗതം പറയും.ജില്ലാ പഞ്ചായത്തംഗം ബേബി സുധ മുഖ്യ പ്രഭാഷണം നടത്തും.പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രാജേന്ദ്രൻ,ഡി.സ്മിത,ഷിബുലാൽ, പി.ടി.എ പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ്, എസ്.എം.സി ചെയർമാൻ യു.എസ്.സുജിത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ജി.ഹരികൃഷ്ണൻ ബി.പി.സി വി.ആർ.സാബു എന്നിവർ പങ്കെടുക്കും. 20 ന് ശാസ്ത്രമേള,ഗണിത ശാസ്ത്ര മേള,ഐ ടി മേള എന്നിവ നടക്കും. 21 ന് സാമൂഹ്യ ശാസ്ത്ര മേള, പ്രവൃത്തിപരിചയ മേള,ഐ.ടി മേള.22 ന് വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി മുഖ്യ പ്രഭാഷണം നടത്തും.പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തകുമാരി,എം.ബിജുകുമാർ,ബേബി ഹരീന്ദ്രൻ എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ സമ്മാനദാനം നിർവഹിക്കും.