
തിരുവനന്തപുരം: ബംഗളുരുവിൽ നിന്ന് വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 11.62 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവും സംഘവും പിടികൂടി. വെങ്ങാനൂർ സ്വദേശി ചന്തുവെന്ന അനന്ദുമോഹനാണ് (22) പിടിയിലായത്. ബംഗളുരുവിൽ നിന്ന് കെ.എൽ.21 ജി. 7181 കാറിൽ എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർകെ.ഷാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിങ്ങമല ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് അനന്ദുമോഹൻ പിടിയിലായത്. സർക്കിൾ ഇൻസ്‌പെക്ടർ ഷിബു ബി.എല്ലിനോടൊപ്പം എക്സൈസ് ഉദ്യോഗസ്ഥരായ അനിൽകുമാർ,വിപിൻ,സുരേഷ് ബാബു,ബിജു, ആരോമൽ രാജൻ,രതീഷ് മോഹൻ,പ്രബോദ്, അക്ഷയ് സുരേഷ്, ഡ്രൈവർ അനിൽ കുമാർ എന്നിവരും പങ്കെടുത്തു.