തിരുവനന്തപുരം:നവംബർ 9ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി ഡെപ്യൂട്ടി കളക്ടർ ജയാ ജോസ് രാജ് സി.എലിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പഴയകുന്നമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിലും കരുംകുളം പഞ്ചായത്തിലെ ചെക്കിട്ടവിളാകം വാർഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. ഇലക്ഷൻ ചിട്ടവട്ടങ്ങൾ കൃത്യമായി പാലിക്കാൻ ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകി. നാമനിർദ്ദേശ പത്രിക ഒക്ടോബർ 21 വരെ സ്വീകരിക്കും. 22ന് നാമ നിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 25.നവംബർ 9ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. നവംബർ 10ന് രാവിലെ 10 മുതൽ വോട്ടെണ്ണും.