campaign-

ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്തും ചിറയിൻകീഴ് പൊലീസും ശാർക്കര ടെമ്പിൾ ബ്രദേഴ്സും സംയുക്തമായി ശാർക്കര നോബിൾ ഗ്രൂപ്പ് സ്കൂളിൽ ലഹരിവിരുദ്ധ കാമ്പെയിനും ലഹരിവിരുദ്ധ ക്ലാസും നടത്തി.ക്യാമ്പയിൻ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മോനി ശാർക്കര അദ്ധ്യക്ഷത വഹിച്ചു.പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജി.ബി മുകേഷ് മുഖ്യപ്രഭാഷണം നടത്തി.നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വി.എസ്.ബീന ലഹരി വിരുദ്ധ ക്ലാസ് എടുത്തു.സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ, പ്രിൻസിപ്പൽ ഉമാദേവി,ടെമ്പിൾ ബ്രദേഴ്സ് ഭാരവാഹികളായ ശങ്കർ ശ്രീകുമാർ,ഉല്ലാസ്, ഹെഡ്മിസ്ട്രസുമാരായ അജിതകുമാരി, സിന്ധു എന്നിവർ പങ്കെടുത്തു.