
തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 530/2019, 357/2020, 358/2020) തസ്തികയിലേക്ക് 21 വരെ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടത്താനിരുന്ന കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ നൽകും. മറ്റ് ജില്ലകളിൽ മാറ്റമില്ല.
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫ. (ഇക്കണോമിക്സ്) (കാറ്റഗറി നമ്പർ 279/2019) തസ്തികയിലേക്ക് നവംബർ 2, 3, 4 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം (രണ്ടാംഘട്ടം) നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുൻപ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 എ വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546447.
അവസാന തീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ തസ്തികയിലേക്ക് വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഇൻസ്ട്രക്ടർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 26 വരെ നീട്ടി.
ഒ.എം.ആർ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 754/2021) തസ്തികയിലേക്ക് 26ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ /കേരളത്തിലെ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/പ്രോഗ്രാമർ (കാറ്റഗറി നമ്പർ 125/2021, 205/2021) തുടങ്ങിയ തസ്തികകളിലേക്ക് 29ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വകുപ്പുതല പരീക്ഷ
ജൂലൈ 2022 വകുപ്പുതലപരീക്ഷാവിജ്ഞാപന പ്രകാരം 21ന് ഓൺലൈനായി നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.