കോവളം : വെങ്ങാനൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ ബഡ്സ് സ്കൂളിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കോവളം ഹോട്ടൽ നീലകണ്ഠ എക്സിക്യൂട്ടീവ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ കോവളം രോഹൻ കൃഷ്ണ നിർവ്വഹിച്ചു. യോഗത്തിൽ വെങ്ങാനൂർ ലയൺസ് ക്ലബ് സെക്രട്ടറി റെജി ജോയ് മയിലാടുംപാറ അദ്ധ്യക്ഷനായിരുന്നു. ഡോ. അഞ്ജന, ടീം ലീഡർ ദിവ്യ, വാർഡ് മെമ്പർ ജോയി, സി. ജയചന്ദ്രൻ , സ്കൂൾ പ്രിൻസിപ്പൽ ധന്യാ രാധാകൃഷ്ണൻ , എ.സതികുമാർ , സി. ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു.