
ആറ്റിങ്ങൽ: റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലംകോട് തെഞ്ചേരിക്കോണം (ചെക്കാലക്കോണം) കോണത്തുവീട്ടിൽ എസ് സജീവ്( 49) മരണമടഞ്ഞു. ദേശീയപാതയിൽ ചാത്തമ്പാറ ജംഗ്ഷനിൽ ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. ബൈക്ക് സജീവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദേശത്തായിരുന്ന സജീവ് കുറച്ചു നാൾ മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ഷൈജി ( സുജ), മക്കൾ: അതുൽസജീവ്, ആദ്രജ സജീവ്.