kerala-university

തിരുവനന്തപുരം: കേരളസർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 21നും 22നും നടത്തും.തിരുവനന്തപുരം മേഖലയിലെ കോളേജുകളിൽ 21ന് പാളയം സെന​റ്റ്ഹൗസിലും കൊല്ലം,ആലപ്പുഴ,പത്തനംതിട്ട മേഖലകളിലെ കോളേജുകളിൽ 22ന് കൊല്ലം എസ്.എൻ കോളേജിലുമാണ് അലോട്ട്മെന്റ്. http://admissions.keralauniversity.ac.in

ആഗസ്റ്റിൽ നടത്തിയ എം.ഫിൽ ഇൻ കൺസൾട്ടിംഗ് സൈക്കോളജി,എം.ഫിൽ ഇൻ ലേണിംഗ് ഡിസൈബിലി​റ്റീസ് 2020-2021 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.എസ്‌സി സി.ബി.സി.എസ്.എസ് (റെഗുലർ-2020 അഡ്മിഷൻ, ഇംപ്റൂവ്‌മെന്റ്-2019 അഡ്മിഷൻ,സപ്ലിമെന്ററി-2018,2017,2016 അഡ്മിഷൻ,മേഴ്സിചാൻസ്-2015,2014,2013 അഡ്മിഷൻ),ആഗസ്റ്റ് 2022 പരീക്ഷയുടെ ബോട്ടണി,കെമിസ്ട്രറി,സുവോളജി ആൻഡ് കോംപ്ലിമെന്ററി കമ്പ്യൂട്ടർസയൻസ് (ബി.എസ്‌സി മാത്തമാ​റ്റിക്സ് ആൻഡ് ബി.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, ബി. എസ്‌സി ഫിസിക്സ് വിത്ത് മെഷീൻ ലേണിംഗ് എന്നിവയുടെ കോംപ്ലിമെന്ററി) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 31 മുതൽ അതത് കോളേജുകളിൽ നടത്തും.

നാലാം സെമസ്​റ്റർ എം.സി.എ (റെഗുലർ, 2020 സ്‌കീം) പരീക്ഷയുടെ രജിസ്‌ട്രേഷൻ 21ന് ആരംഭിക്കും.പിഴകൂടാതെ 29വരെയും 150രൂപ പിഴയോടെ നവംബർ 2വരെയും 400 രൂപ പിഴയോടെ നവംബർ 4വരെയും അപേക്ഷിക്കാം.

കാര്യവട്ടത്തെ യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ (കമ്പ്യൂട്ടർ സയൻസ്,ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,ഇൻഫർമേഷൻ ടെക്‌നോളജി) ഒഴിവുള്ള സീ​റ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും ഒഴിവുള്ള എൻ.ആർ.ഐ സീ​റ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും (ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,ഇൻഫർമേഷൻ ടെക്‌നോളജി) 19ന് രാവിലെ 10 മുതൽ കോളേജ് ഓഫീസിൽ നടത്തും.വെബ്സൈറ്റ് www.ucek.in