
ഉദിയൻകുളങ്ങര: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും തെക്കൻ ന്യൂസ് യൂട്യൂബ് ചാനലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി നിർമ്മാർജ്ജന മാസാചരണം ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ചു. കേരളകൗമുദി തിരുവനന്തപുരം - ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷനായ പരിപാടി പാറശാല സി.ഐ ഹേമന്ത്കുമാർ ഉദ്ഘാടനം ചെയ്‌തു.
മുൻ എം.എൽ.എ എ.ടി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ എച്ച്.എം ബാഹുലേയൻ. എസ് സ്വാഗതം പറഞ്ഞു. കേരള ഗാന്ധി ദർശൻ സമിതി നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡന്റ് ആർ. സഞ്ജീവ്, കർഷക കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് പോരന്നൂർ ബൈജു, കുമാരനാശാൻ സാംസ്‌കാരിക വേദി പ്രസിഡന്റ് കൊറ്റാമം മധുസൂദനൻ, രാജൻ അമ്പൂരി, ധനുവച്ചപുരം ബാഹുലേയൻ, ഡോ. വേണുഗോപാലൻ നായർ, തെക്കൻ ന്യൂസ് എഡിറ്റർ ചന്ദ്രൻ രുഗ്മാസ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് വിനിത, മാദ്ധ്യമ പ്രവർത്തകൻ വെള്ളറട മോഹൻദാസ്, കേരളകൗമുദി ലേഖകൻ അനിവേലപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന് നെയ്യാറ്റിൻകര റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ അജിത്. ആർ കുട്ടികൾക്ക് ലഹരി നിർമ്മാർജന ബോധവത്കരണ ക്ലാസെടുത്തു.