തിരുവനന്തപുരം: മെഡിസിപ്പ് പദ്ധതിയിൽ തലസ്ഥാന ജില്ലയിലെ സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും പ്രധാന ആശുപ്രതികളെ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പ്രതിഷേധിക്കുന്നതായി ജില്ലാപ്രസിഡന്റ് ജെ.രാജേന്ദ്രകുമാറും ജില്ലാസെക്രട്ടറി മറുകിൽ ശശിയും പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൻഷൻകാരും സർക്കാർ ജീവനക്കാരും താമസിക്കുന്ന തലസ്ഥാനത്ത് ചികിത്സയ്ക്കായി ആദ്യം സമീപിക്കുന്ന പ്രധാന ആശുപത്രികളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇവർ വ്യക്തമാക്കി.